താനൂർ: മൂലക്കൽ വളവിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ 5.30 മണിയോടെയാണ് അപകടമുണ്ടായത്. മംഗലാപുരത്തു നിന്നും ആലുവയ്ക്ക് പോവുകയായിരുന്നു ചരക്കുവണ്ടിയും, കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.  

ചരക്കു ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് പരിക്കേറ്റു. ലോറിയിൽ നിന്നും റോഡിൽ പരന്നൊഴുകിയ രാസപദാർത്ഥം താനൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി വെള്ളമൊഴിച്ച് അപകടം ഒഴിവാക്കി

Previous Post Next Post

Whatsapp news grup