തിരൂര്‍: തീരദേശ മേഖലയില്‍ വില്‍പനക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വെട്ടം അരിക്കാഞ്ചിറ സ്വദേശി തട്ടേക്കാനകത്ത് മുന്‍ഷിയെയാണ് (35) തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജു ജോസും സംഘവും അറസ്റ്റ് ചെയ്തത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുന്‍ഷിയുടെ വീടിനുള്ളില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വില്‍പനക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. രണ്ടു ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്.
പരിശോധനയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പുറമെ തിരൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ. സജിത, പ്രിവന്റിവ് ഓഫീസര്‍മാരായ വി.കെ. സൂരജ്, എല്‍. ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ധനേഷ്, സുമേഷ്, റിന്‍ജോ വര്‍ഗീസ്, ഡ്രൈവര്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
