മലപ്പുറം പാണമ്ബ്രയില്‍ യുവാവിന്റെ അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി.

തിരൂരങ്ങാടി സ്വദേശി സി എച്ച്‌ ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചത്. ഈ മാസം 16 നാണ് പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്ന, ഹംന എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. കാറില്‍ നിന്നും ഇറങ്ങി വന്ന് പ്രതി ഇബ്രാഹിം ഷബീര്‍ വാഹനമോടിക്കുന്ന അസ്നയെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു യാത്രക്കാരനാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും തേഞ്ഞിപ്പാലം പൊലീസിന്റെ ഭാഗത്ത് നിന്നും ഒത്തുതീര്‍പ്പിനുള്ള ശ്രമമാണുണ്ടായതെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ പ്രതിയെ വിട്ടയച്ചതെന്നും മര്‍ദ്ദനമേറ്റ പെണ്‍കുട്ടി പറയുന്നു.

കോഴിക്കോട് നിന്നും മലപ്പുറത്ത് പോകുന്ന വഴിയെയാണ് സംഭവമുണ്ടായത്. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീര്‍ പെണ്‍കുട്ടികളോടിച്ച വാഹനം അപകടത്തില്‍പ്പെടുന്ന രീതിയില്‍ തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തു. ഇതോടെ പെണ്‍കുട്ടികളുടെ വാഹനം മറിയാനായിപോയി. യുവാവിന്റെ അപകടകരമായ ഡ്രൈവിംഗ് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Previous Post Next Post

Whatsapp news grup