വെട്ടം: വെട്ടം പഞ്ചായത്തിലെ പച്ചാട്ടിരിയിൽ തുടർച്ചയായ ലഹരിമാഫിയയുടെ അക്രമത്തിൽ പങ്കാളികളായ പ്രതികളെ അറസ്റ്റ് ചെയ്യാത്തത്തിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ സംഘടനകളും പരാതി നൽകിയിട്ടും പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.


 എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ യോഗം വിളിച്ചു പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്താൻ തീരുമാനിച്ചു. കമ്മിറ്റി ചെയർപേഴ്സനായി വെട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മുല്ലയിലിനെയും വൈസ് ചെയർമാനായി വാർഡ് മെമ്പർ ഉസ്മാൻ തൈവളപ്പിലിനെയും കൺവീനറായി ഉസ്മാൻ പി പി യെയും അസിസ്റ്റന്റ് കൺവീനറായി ഫവാസ് ചാന്തിരകത്തിനെയും തെരെഞ്ഞെടുത്തു. 


വാർഡ് മെമ്പർ ജ്യോതി, ജനകീയം സാംസ്കാരിക വേദി പ്രസിഡന്റ് ലത്തീഫ് വി ഇ, മദ്യ നിരോധന സമിതി ജില്ലാ പ്രസിഡന്റ് മജീദ് മാടമ്പാട്ട്, മണി കുറിയോടത്ത് , വേലായുധൻ, ഗാലിബ്‌ വാൽക്കണ്ടി, സമദ്  നെല്ലിയോളി, ഷാഫി കോട്ടേക്കാട്, കെ എം അഷ്‌റഫ്‌ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post

Whatsapp news grup