പരപ്പനങ്ങാടി; അര്‍ദ്ധരാത്രിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ബിഇഎം ഹൈസ്‌കൂളിന് സമീപത്താണ് ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെ വാഹനാപകടമുണ്ടായത് കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ തൃശ്ശൂരില്‍ നിന്നും രാമനാട്ടുകരയിലേക്ക് പോകുകയായിരുന്ന കാര്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

കാറുകളിലെ എയര്‍ബാഗ് സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കാറിന്റെ പിറകിലെ സീറ്റിലുണ്ടായിരുന്ന ആള്‍ക്കാണ് നിസ്സാര പരിക്കേറ്റത്. ഇദ്ദേഹത്തെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അപകടത്തില്‍പെട്ട വാഹനങ്ങള്‍ ഒതുക്കിയ ശേഷമാണ് ഗതാഗതം പൂര്‍ണ്ണമായും സാധാരണ ഗതിയിലാക്കിയത്. രാത്രികാലങ്ങളില്‍ അമിതവേഗതയിലാണ് വാഹനങ്ങള്‍ ഇതുവഴി കടുന്നുപോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Previous Post Next Post

Whatsapp news grup