തിരൂര്‍:മലപ്പുറം ജില്ലാ പഞ്ചായത്ത് മീനടത്തൂർ ഗവ. ഹൈസ്കൂളിനായി അനുവദിച്ച 90 ലക്ഷം രൂപയുടെ വിവിധ പദ്ധതികളുടെയും താനൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയുടെ പദ്ധതിയും ചേർത്ത് ഒരു കോടി രൂപയുടെ വിവിധ പദ്ധതികൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ നാടിന് സമർപ്പിച്ചു..
മീനടത്തൂർ ഹൈസ്കൂളിൽ 30 ലക്ഷം വകയിരുത്തി നിർമ്മിച്ച പാചകപ്പുരയും ഡൈനിങ് ഹാളും, മഴക്കാലത്ത് സ്കൂൾ മുറ്റത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരമായി സമ്പൂർണ്ണ ഡ്രൈനേജ് സിസ്റ്റവും എക്സ്റ്റൻഷനും 25 ലക്ഷം, ജി.എം. ബനാത്ത് വാല സ്മാരക കെട്ടിട നവീകരണത്തിന് 15 ലക്ഷം, പുതിയ ബിൽഡിങ്ങിനോട് ചേർന്ന് നിർമ്മിച്ച ടോയ്‌ലറ്റ് കോംപ്ലക്സിന് 20 ലക്ഷം എന്നിവയാണ് ജില്ലാ പഞ്ചായത്ത് പൂർത്തിയാക്കിയ പദ്ധതികൾ.
മീനടത്തൂർ ഗവ. ഹൈസ്കൂളിന് 5 വർഷംകൊണ്ട് ഒരു കോടി 75 ലക്ഷം രൂപ അനുവദിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫിയെയും ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ സ്കൂളിനായി കൊണ്ടുവന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. സൽമത്തിനെയും ചടങ്ങിൽ പി.ടി.എ കമ്മറ്റിയുടെ ആദരവ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൈമാറി.
കളഞ്ഞു കിട്ടിയ വലിയ തുക ഉടമസ്ഥനെ കണ്ടെത്തി കൈമാറിയ അൽ അമീൻ എന്ന സ്കൂൾ വിദ്യാർത്ഥിയെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ പാചകപ്പുരയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി നടത്തിയ പാചക മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് മയ്യേരി, താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം മല്ലിക ടീച്ചർ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. സൽമത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. നുസ്റത്ത് ബാനു, ഫസീല ഷാജി, വിശാരത്ത് ജുസൈറ, കെ.പി. സബിത, പി.ടി.എ പ്രസിഡണ്ട് കെ.പി. ശിഹാബ്, എസ്.എം.സി ചെയർമാൻ എ.പി മനാഫ്, പ്രധാന അധ്യാപകൻ സുരേന്ദ്രൻ മാസ്റ്റർ, പി. ശങ്കരൻ മാസ്റ്റർ, ഇ.പി ശരീഫ് ബാവ ഹാജി, മുജീബ് താനാളൂർ, പി. രോഹിണി ടീച്ചർ, ഒ.പി. ജീന, ടി.കെ. ഉമ്മു ഹബീബ, ടി.കെ നസീർ, വി. സൈതലവി, എം.പി അസ്‌ലം, വി. കുഞ്ഞു മീനടത്തൂർ, ടി.കെ. ഫാറൂഖ്, വി.കെ. മുഹമ്മദ് കോയ, ഷമീർ തുറുവായിൽ, സൈതലവി ഹാജി കൊക്കോടി, വി. മുഹമ്മദ് കുട്ടി, കെ. ഹംസ എന്നിവർ പ്രസംഗിച്ചു.

