താനൂര്‍: ബോട്ടപകടത്തില്‍ ഒരു കുടുംബത്തില്‍ നിന്ന് മരിച്ച 11 പേര്‍ക്ക് ഒരുക്കിയത് ഒരു ഖബര്‍.ജെ സി ബി ഉപയോഗിച്ച്‌ ഖബര്‍ കുഴിച്ച്‌ 11 അറകളാക്കുകയായിരുന്നു. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ 11 പേരെയാണ് അരയന്‍ ജുമുഅ മസ്ജിദിലെ ഖബര്‍സ്ഥാനിലുള്ള ഒരേ ഖബറില്‍ അടക്കം ചെയ്തത്. വീട്ടിലും സമീപത്തെ സി എം മദ്റസയിലും പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് ഖബറടക്കം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെയെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പരപ്പനങ്ങാടി ആവിയില്‍ ബീച്ച്‌ കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദില്‍ന (7), സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടില്‍നിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജല്‍സിയ (45), ജരീര്‍ (12), ജന്ന (8) എന്നിവരാണ് മരിച്ച മറ്റു മൂന്ന് പേര്‍.മരിച്ചവരില്‍ ഒമ്ബത് പേര്‍ ഒരു വീട്ടിലും മൂന്ന് പേര്‍ മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ 15 പേര്‍ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. ഇവരില്‍ മൂന്ന് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.


Previous Post Next Post

Whatsapp news grup