താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് യുവാവ് മരണപ്പെട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്ത്. ദിവസങ്ങൾക്കു മുമ്പ് ആറാം വളവില്‍ വെച്ച് നടന്ന സംഭവത്തിൽ നിലമ്പൂര്‍ സ്വദേശി അബിനവ് ആണ് മരണപ്പെട്ടത്. വയനാട്ടിലേക്ക് ഉല്ലാസ യാത്രക്ക് പുറപ്പെട്ട ആറംഗ സംഘത്തിലെ ഒരു ബെെക്കിലാണ് പാറ ഉരുണ്ട് വന്ന് പതിച്ചത്. ഇടിയുടെ ആഘാതത്തില്‍ കെെവരിതകര്‍ത്ത് ബെെക്കും അഭിനവും സുഹൃത്തും താഴെക്ക് പതിക്കുകയായിരുന്നു. സുഹൃത്ത് വണ്ടൂര്‍ സ്വദേശി അനീഷ് (26) പരിക്കുകളോടെ രക്ഷപെട്ടു.
ഇവരുടെ നേരെ പുറകിൽ വന്ന ബൈക്ക് യാത്രക്കാരനാണ് വീഡിയോ ദൃശ്യം പകർത്തിയത്. വനത്തില്‍ പൊട്ടിവീണ മരം പതിച്ചതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കൂറ്റന്‍ പാറ റോഡിലേക്ക് ഉരുണ്ട് വന്നതാണെന്നാണ് നിഗമനം.
