കുറ്റിപ്പുറം: ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കുറ്റിപ്പുറത്ത് രണ്ട് പേരെ അറസ്റ്റിൽ. നാഗപറമ്പ് ചെമ്മങ്ങാട്ട് വീട്ടിൽ 58 വയസുള്ള ഉദയകുമാർ,​ കാലടി പാറപ്പുറം കരുണക്കോട്ട് വീട്ടിൽ 70 വയസുള്ള മാധവൻ എന്നിവരാണ് അറസ്റ്റിലായത്.  

മാധവന്റെ വീട്ടിൽ നിന്ന് 50000 ത്തോളം രൂപയും ബ്ളാങ്ക് മുദ്രപത്രങ്ങളും അനധികൃത പണമിടപാടിന്റെ രേഖകളും കണ്ടെടുത്തു. ഇയാളുടെ വീട്ടിൽ നിന്ന് ഭാര്യ സത്യഭാമയെ കഴിഞ്ഞ വർഷം സമാന കേസിൽ പിടികൂടിയിരുന്നു. ഉദയകുമാറിന്റെ വീട്ടിലാണ് ആദ്യം റെയ്ഡ് നടന്നത്. ഇവിടെ നിന്ന് നിരവധി ബ്ലാങ്ക് ചെക്കുകൾ,മുദ്രപത്രങ്ങൾ,​ പ്രോമിസറി നോട്ടുകൾ,​ പാസ്‌പോർട്ട് എന്നിവ പിടിച്ചെടുത്തിരുന്നു. 

ഇവിടെ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കു വേണ്ടി ഇടപാടുകൾ നടത്തുന്ന സത്യഭാമയുടെയും ഭർത്താവ് മാധവന്റെയും വീട്ടിൽ നടത്തിയ റെയ്ഡിലാണ് മാധവൻ പിടിയിലായത്. ഇയാളുടെ ഭാര്യ റെയ്ഡ് വിവരം അറിഞ്ഞ് ഒളിവിൽ പോയി. ഉദയകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ അധികവും കാലടി ഭാഗത്തുള്ളവരുടെയാണ്.

Previous Post Next Post

Whatsapp news grup