ഒഴൂർ: പള്ളിക്കുളത്തിൽ വിദ്യാർഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പയ്യന്നൂർ ചൊക്ലി സ്വദേശിയും ഒഴൂർ തലക്കട്ടൂരിൽ താമസിക്കുന്ന പറമ്പന്റെ പോയിൽ മീത്തൽ സഹീർ - ദിൽഷീന ദമ്പതികളുടെ മകൻ സമീദ് അൻവർ (12) ആണ് മരിച്ചത്. 

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾ ക്കൊപ്പം ചൂണ്ടയിടാൻ വന്നതായിരുന്നു. കുട്ടിയെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

താനൂർ ദേവധാർ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. വിദ്യാർത്ഥിയുടെ ആകസ്മിക നിര്യാണത്തിൽ ആദരസൂചകമായി നാളെ 03-11-25 (തിങ്കൾ) ദേവധാർ സ്കൂൾ അവധി ആയിരിക്കും.

Previous Post Next Post

Whatsapp news grup