കോട്ടയം: കളത്തിപ്പടിക്കു സമീപം പ്രവര്‍ത്തിക്കുന്ന ധര്‍മ്മൂസ് ഫിഷ് ഹബില്‍നിന്നു പഴകിയ മീന്‍ പിടികൂടി നശിപ്പിച്ചു. ആകെ 209 കിലോ വരുന്ന കാളാഞ്ചി, അയല, കണവ തുടങ്ങിയവയ മത്സ്യങ്ങളാണു പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വിഭാഗം, ആരോഗ്യവകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്. വലിയ മീനുകളാണു നശിപ്പിച്ചവയില്‍ അധികവും. പഴകിയ മീന്‍ വിറ്റതിനു പിഴയീടാക്കുമെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതര്‍ അറിയിച്ചു.