താനൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 55 ലക്ഷം രൂപ വകയിരുത്തി താനൂർ ദേവധാർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമിക്കുന്ന പാചകപ്പുരയുടെയും ഡൈനിംഗ് ഹാളിന്റെയും നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി നിർവഹിച്ചു.
ദേവധാർ സ്കൂളിൽ അഞ്ചുവർഷത്തിനകം ഹയർസെക്കണ്ടറിയിലെ മുഴുവൻ ലാബുകളും ഹൈടെക് ആയി നവീകരിച്ചു. സ്കൂളിന് ചുറ്റുമതിലും പുതിയ ടോയ്‌ലറ്റ് കോംപ്ലക്സും നിർമ്മിച്ചു. രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ താനൂർ ദേവധാർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കിയ വി.കെ.എം ഷാഫിയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ചേനാത്ത് അധ്യക്ഷത വഹിച്ചു.
താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ടീച്ചർ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വിശാരത്ത് ഖാദർകുട്ടി, ഗ്രാമപഞ്ചായത്ത് മെമ്പർ കെ.വി. ലൈജു, എസ്.എം.സി ചെയർമാൻ ടി.പി. അബ്ദുൽ റസാഖ്, പ്രിൻസിപ്പാൾ ജി. ആശ ടീച്ചർ, പ്രധാന അധ്യാപിക പ്രസീജ ടീച്ചർ, വി.വി.എൻ അഷ്റഫ് മാസ്റ്റർ, ടി.എൻ. മിനിമോൾ, ഇ. പ്രസന്നകുമാർ, സി. ജോണി, ഉമ്മർ ബാവ ദേവധാർ, ദിനേശൻ ഒഴൂർ, അശോകൻ താനൂർ, ബൽക്കീസ് വട്ടത്താണി എന്നിവർ പ്രസംഗിച്ചു. 40 വർഷക്കാലമായി ദേവധാറിൽ സ്കൂൾ പാചക തൊഴിലാളിയായി സേവനം ചെയ്യുന്ന സരസ്വതി അമ്മയെ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി പൊന്നാട അണിയിച്ചു ആദരിച്ചു.
