വളാഞ്ചേരി യാറ മാളിൽ ബില്ലിംഗ് സെക്ഷനിൽ ജോലിക്കാരിയായിരുന്ന  സൗമ്യ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച്. യാറമാളിലെ തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ഡി. വൈ.എഫ്.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി മാളിനുമുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.


ഭക്ഷണ സാധനം ബില്ലടിക്കാതെ എടുത്തു എന്ന് ആരോപിച്ച് ജോലിയിൽ നിന്നും പിരിച്ചു വിടുകയും മറ്റൊരു ജോലി ശരിയായതിനു ശേഷം ബോണ്ട്‌ ആയി നൽകിയ സർട്ടിഫിക്കറ്റ് യുവതി ചോദിച്ചപ്പോൾ മാനേജ്മെന്റ് കൊടുക്കാൻ വിസമതിക്കുകയും ചെയ്തതിനാലാണ് സൗമ്യ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം . DYFI കാവുംപുറം മേഖല സെക്രട്ടറി ആഖിൽ ആലുങ്ങൽ അധ്യക്ഷത വഹിച്ച ധർണ്ണ സമരം DYFI വളാഞ്ചേരി ബ്ലോക്ക്‌ കമ്മറ്റി ജോയിന്റ് സെക്രട്ടറി  അശ്വിൻ ഉത്ഘാടനം നിർവ്വഹിച്ചു.


ആത്മഹത്യയിൽ പ്രേരണകുറ്റത്തിന് കേസെടുക്കണമെന്നും DYFI ആവശ്യപ്പെട്ടു. CPI(M) വളാഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറി  കെ.എം.ഫിറോസ് ബാബു ധർണ്ണസമരത്തിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ധർണ്ണസമരത്തിന് DYFI വളാഞ്ചേരി മേഖല  ജയൻ സ്വാഗതവും, DYFI കാവുംപുറം മേഖല പ്രസിഡന്റ്‌  ഹരീഷ് നന്ദിയും പറഞ്ഞു.

Previous Post Next Post

Whatsapp news grup