മലപ്പുറം: കാറിടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികനെ ഓടിച്ചെന്ന് വാരിയെടുത്ത പെൺകുട്ടിക്ക് അഭിനന്ദനം അറിയിച്ചു സോഷ്യൽ മീഡിയ. മലപ്പുറം തിരൂർ തുവ്വക്കാട് നടന്ന അപകടത്തിലാണ് രക്ഷാപ്രവർത്തകയായി ഒരു പെൺകുട്ടി ഓടിയെത്തിയത്. 

ബൈക്കിലെത്തിയ യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ, പെൺകുട്ടിക്ക് നേരെ എത്തിയെങ്കിലും പതറാതെ, രക്ഷാപ്രവർത്തനത്തിന് ഓടിയെത്തുകയായിരുന്നു. ഈ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏതായാലും പെൺകുട്ടിക്ക് അഭിനന്ദനപ്രവാഹവുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത്. 

ബസ് കാത്തുനിന്ന പെൺകുട്ടിയാണ് മറ്റൊന്നും നോക്കാതെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുന്നത്. കാർ ബൈക്കിൽ ഇടിച്ചതോടെ യുവാവ് തലയിടിച്ച് റോഡിൽ വീണു. എന്നാൽ ഹെൽമെറ്റ് ധരിച്ചതിനാൽ, യുവാവ് രക്ഷപെടുകയായിരുന്നു.

Previous Post Next Post

Whatsapp news grup