മലപ്പുറം: പാരമ്ബര്യ വൈദ്യന്‍ കൊല്ലപ്പെട്ട കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. നാവിക സേനയുടെ സഹായത്തോടെ ഇന്നും തിരച്ചില്‍ തുടരും. മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് ഉള്‍പ്പെടെയുള്ള മൂന്നു പ്രതികളുമായാണ് തെളിവെടുപ്പ് നടക്കുക.
കൊച്ചിയില്‍ നിന്ന് നേവിയുടെ അഞ്ചു മുങ്ങല്‍ വിദഗ്ധരാണ് കഴിഞ്ഞ ദിവസം ചാലിയാറിലെ തെരച്ചിലിനായെത്തിയത്. ചാലിയാര്‍ പുഴയ്ക്ക് കുറുകെയുള്ള സീതി ഹാജി പാലത്തിന്‍റെ മധ്യഭാഗത്തുള്ള തൂണിന് സമീപത്ത് നിന്നാണ് വെട്ടിമുറിച്ച മൃതദേഹാവശിഷ്ടങ്ങള്‍ പുഴയില്‍ തള്ളിയതെന്നാണ് ഷൈബിന്‍ അഷ്‌റഫിന്റെ മൊഴി. ഇന്നലെ മുഴുവന്‍ ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.
കേസില്‍ നിര്‍ണ്ണായകമായ തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാവിക സേനയുടെ സഹായത്തോടെ പൊലീസ് പരിശോധന തുടരുന്നത്.

