തീരുർ : പൊൻമുണ്ടം കാവനാട്ട് ചോലയിൽ ഗ്യാസ് കയറ്റിവന്ന വാഹനത്തിൽ തീപിടുത്തം. നിരവധി കുടുംബങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്തുണ്ടായ അപകടത്തിൽ നാട്ടുകാരുടെ വേഗത്തിൽ ഉള്ള ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം. വഹനത്തിലെ വയറിങ് കിറ്റിൽ വന്ന ഷൊർട്ട് സർക്യുട്ട് ആണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.