തിരൂർ: പട്ടാപ്പകൽ തിരൂർ ബസ്റ്റാൻഡിൽ വിദ്യാർത്ഥിസംഘം യുവാവിനെ കുത്തി വീഴ്ത്തി. കുത്തേറ്റ യുവാവിനെ ഗുരുതര പരിക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അക്രമം അഴിച്ചുവിട്ടത് യൂണിഫോം ധരിച്ച വിദ്യാർത്ഥി സംഘമായിരുന്നു. തലക്കടത്തൂർ സ്വദേശി പാറപ്പടിക്കൽ വീട്ടിൽ ഫർഹാനാണ് പരിക്കേറ്റത്. 

തിരൂർ ഗൾഫ് മാർക്കറ്റിൽ ഉള്ള സ്ഥാപനത്തിലാണ് ഫർഹാൻ ജോലി ചെയ്യുന്നത്. ഇന്നലെ തിരൂർ ബസ്റ്റാൻഡിൽ വച്ച് വിദ്യാർത്ഥിസംഘം ബഹളം ഉണ്ടാക്കിയിരുന്നു. ഈ സമയം ഇതിലൂടെ നടന്നുപോയ ഫർഹാനും ഇതിൽപ്പെട്ടിരുന്നു. ഇന്ന് സംഘം ഫർഹാന വീണ്ടും കാണുകയും തടഞ്ഞുവെച്ച ആക്രമിക്കുകയും ചെയ്തുവെന്ന് ഫർഹാൻ പറഞ്ഞു. 


കുത്തേറ്റ് ഫർഹാനെ വ്യാപാരികളും സുഹൃത്തുക്കളും ചേർന്നാണ് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കുത്താൻ ഉപയോഗിച്ച് ആയുധം തിരിച്ചറിയാൻ പറ്റിയിട്ടില്ല പുറത്ത് സാരമായ മുറിവുണ്ട്. അക്രമി സംഘത്തിലെ എല്ലാവരും യൂണിഫോമിൽ ആയിരുന്നു. സംഭവത്തിന്റെ പിന്നാലെ സംഘത്തിലുള്ള എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.

Previous Post Next Post

Whatsapp news grup