താനൂർ: ചായ കുടിക്കാനെത്തിയാൾ ഹോട്ടൽ ഉടമയെ കുത്തിപരിക്കേൽപ്പിച്ചു. ഹോട്ടൽ വ്യാപാരി മനാഫിനാണ് ഗുരുതര പരിക്കേറ്റത്, ഗുരുതരമായി പരിക്കേറ്റ ടി എ റസ്റ്റോറൻ്റ് ഉടമ മനാഫിനെ ഉടൻ തിരൂർ ജില്ലാ ഹോസ്പിറ്റലിലും അവിടെനിന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർചികിത്സാക്കായി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് താനൂർ വഴക്കത്തെരുവ് അങ്ങാടിയിൽ വ്യാപാരി ഹർത്താൽ. താനൂർ വാഴക്കതെരു അങ്ങാടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം, ചായ കുടിക്കാൻ എത്തിയ ആൾ ചായയിൽ മധുരം കുറഞ്ഞെന്ന് പറഞ്ഞു സംസാരത്തിനിടെ ഹോട്ടൽ ഉടമ മനാഫിനെ കുത്തുകയായിരുന്നു.
പ്രതിയെ സമീപ പ്രേദേശ ത്ത് നിന്ന് താനൂർ പോലീസ്കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് ഒരു മണി വരെ താനൂരിൽ വ്യാപാരി ഹർത്താൽ ആച രിക്കുമെന്ന്. വ്യാപാരി വ്യവസായി നേതാക്കൾ അറിയിച്ചു.