തലക്കട്ടൂർ: വി. അബ്ദുറഹ്മാൻ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത സി.കെ അബ്ദുൽ റസാഖ് സ്മാരക റോഡ് (തലക്കട്ടൂർ ഹാജിപ്പടി റോഡ് ) മന്ത്രി വി. അബ്ദുറഹ്മാൻ ഉൽഘാടനം ചെയ്തു .
ചടങ്ങിൽ എം.പി ചാത്തപ്പൻ അധ്യക്ഷത വഹിച്ചു. ഒഴൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അസ്കർ കോറാട് , പഞ്ചായത്ത് അംഗങ്ങളായ പ്രമീള മാമ്പറ്റയിൽ, മൂസക്കുട്ടി, നോവൽ മുഹമ്മദ്, CPM ലോക്കൽ സെക്രട്ടറി കെ.ടി.എസ് ബാബു, എന്നിവർ ആശംസകൾ നേർന്നു. സി.കെ. ശിഹാബ് മാസ്റ്റർ സ്വാഗതവും യാസിൻ ടി നന്ദിയും പറഞ്ഞു
