തിരൂർ: തലക്കടത്തൂർ ഓവുങ്ങൽ പാറാൾ ആണ്ടുനേർച്ചയോടനുബന്ധിച്ച് (നവംബർ 29)തിരൂർ-വൈലത്തൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടു ഈ റോഡിലൂടെ വലിയ വാഹനങ്ങൾ പൂർണമായും നിരോധിച്ചിട്ടുണ്ട്.
വലിയ ട്രാഫിക് ബ്ലോക്ക് രൂപപ്പെടുന്നതിനാൽ ചെറിയ വാഹനങ്ങൾ പരമാവധി ഈറോഡ് ഉപയോഗിക്കാതിരിക്കുക. യാത്രക്കാർ സമാന്തര പാതകളായ വൈലത്തൂർ - താനാളൂർ - തിരൂർ ,ബംഗ്ലാവ്കുന്ന് - മീശപ്പടി - തിരൂർ റോഡുകൾ ഉപയോഗിക്കുക.
റെയിൽവേ സ്റ്റേഷൻ,എയർപോർട്ട്,ഹോസ്പിറ്റൽ ആവശ്യങ്ങൾക്കായി പോകുന്നവർ നിശ്ചിതസമയത്തിന് മുൻപായി പുറപ്പെടാനും മുകളിൽ പറഞ്ഞ സമാന്തര പാതകൾ മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കുക.