മലപ്പുറം ∙ ജോലി ചെയ്തിരുന്ന സ്കൂളിലെ വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപകൻ, വള്ളിക്കുന്ന് സ്വദേശി എ.കെ.അഷ്റഫിനെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സസ്പെൻഡ് ചെയ്തു.
താനൂർ ഉപജില്ലാ വിദ്യാഭ്യാസ അധികൃതർ സ്കൂളിലെത്തി അധികൃതരിൽനിന്ന് മൊഴിയെടുത്തിരുന്നു. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ അഷ്റഫ് പിടിയിലാകുന്നത് മൂന്നാം തവണയാണ്.