ചെര്‍പ്പുളശ്ശേരി: മാണ്ടക്കരിയില്‍ കല്യാണവീട്ടില്‍ പട്ടാപകല്‍ മോഷണം. 19 പവനും 20,000 രൂപയും കവര്‍ന്നു. കച്ചേരിക്കുന്ന് മാണ്ടക്കരി ചപ്പിങ്ങല് വീട്ടില്‍ അന്‍വര്‍ ഹുസൈന്റെ വീട്ടിലാണ് തിങ്കളാഴ്ച ഉച്ചക്ക് 11.30നും 2.30നും ഇടയില്‍ മോഷണം നടന്നത്. അന്‍വര്‍ ഹുസൈന്റെ രണ്ടാമത്തെ മകന് അലി അക്ബറിന്റെയും മുഷ്ബിറയുടെയും വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടക്കുന്ന കല്യാണ മണ്ഡപത്തിലേക്ക് കുടുംബം വീടുപൂട്ടി പോയ സമയത്താണ് മോഷണം. പിന്‍വാതില്‍ പൊളിച്ച് അകത്തു കടന്നാണ് മോഷ്ടിച്ചത്.
ഒരു മുറിയില്‍നിന്ന് മരുമകള്‍ ബിന്‍സിയയുടെ 13 പവനും മറ്റൊരു മുറിയില്‍നിന്ന് മകള്‍ ഹസീനയുടെ ആറ് പവന് സ്വര്‍ണവും ബാഗില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയും നഷ്ടമായി. വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പൈസ നഷ്ടപ്പെട്ടിട്ടില്ല. ചെര്‍പ്പുളശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പരിസരവാസികളുടെയും കുടുംബാംഗങ്ങളുടെയും മൊഴികള്‍ രേഖപ്പെടുത്തി.
സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ മുന്‍പ് നടത്തിയ സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായ അന്വേഷണം ഊര്ജിതപ്പെടുത്തുവാനാണ് ഇന്‍സ്പെക്ടര്‍ എം. സുജിത്തിെന്റ നേതൃത്വത്തിലുള്ള പൊലീസ് ശ്രമം.