ഈരാറ്റുപേട്ട: മേലമ്ബാറയില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പമാണ് വിദ്യാര്‍ത്ഥിനിയെ കാട്ടക്കടയില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.
സംഭവത്തില്‍ ഇരുവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വീട്ടുകാരെ പറ്റിക്കാനായി രണ്ട് തലയിണകള്‍ ചേര്‍ത്തുവച്ച് ആള്‍രൂപം ഉണ്ടാക്കി പുതപ്പുകൊണ്ടു മൂടിയ ശേഷമാണ് പെണ്‍കുട്ടി വീടുവിട്ടത്. അവധി ദിവസമായതിനാല്‍ ഉറങ്ങുകയാണെന്ന ധാരണയില്‍ വീട്ടുകാര്‍ പെണ്‍കുട്ടി വീടുവിട്ട വിവരം അറിയാന്‍ വൈകി. പിന്നീട് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
വിദ്യാര്‍ത്ഥിനി മൊബൈല്‍ ഫോണ്‍ ഇല്ലാതെയാണ് വീടു വിട്ടത്. ഇത് മൂലം അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും പെണ്‍കുട്ടിയുടെ സുഹൃത്തിനെ സംബന്ധിച്ച് ലഭിച്ച സൂചനകള്‍ വെച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കാട്ടാക്കടയില്‍ നിന്നും കണ്ടെത്തിയത്.