തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 27 മുതൽ റേഷൻ വിതരണം പഴയതു പോലെ രാവിലെ മുതൽ വൈകിട്ടു വരെ ആക്കിയേക്കും. ഇപോസ് മെഷീൻ സെർവറിലെ മെല്ലെപ്പോക്ക് കാരണം കുറച്ചു നാളായി പ്രവർത്തന സമയം പകുതി ജില്ലകൾ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചിരിക്കുകയാണ്. സെർവർ പ്രശ്നം പരിഹരിച്ചു വെന്ന് ഉദ്യോഗസ്ഥർ മന്ത്രി ജി.ആർ. അനിലിനെ അറിയിച്ചു. ഇത് വിലയിരുത്താൻ ഇന്ന് വിദഗ്ദ്ധരുമായുള്ള ഓൺ ലൈൻ യോഗം നടക്കും.