തിരൂരങ്ങാടി: പത്മശ്രീ പുരസ്കാരം നേടിയ കെ.വി. റാബിയയെ എം.പി. അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ചു. നിശ്ചയദാര്‍ഢ്യത്തിലൂടെ പ്രതിസന്ധികളെ മറികടന്ന് ദൗത്യനിര്‍വഹണത്തില്‍ വിജയം വരിച്ച ഒരു അസാധാരണ വ്യക്തിത്വത്തിനുള്ള ബഹുമതിയാണിതെന്നും ഒട്ടേറെ പേര്‍ക്ക് പാഠവും പ്രചോദനവും ഈ നേട്ടം പ്രദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖും സമദാനിക്കൊപ്പമുണ്ടായിരുന്നു.