ഫോട്ടോ: ഉണ്ണിയാൽ എസ്.സി ശ്മശാനത്തിൽ നിർമ്മിച്ച എ.പി. ഉണ്ണികൃഷ്ണൻ സ്മാരക മോഡേൺ ക്രമറ്റോറിയത്തിന്റെ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ നിർവ്വഹിക്കുന്നു.
തിരൂര്‍:മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 75 ലക്ഷം രൂപ വകയിരുത്തി നിറമരുതൂർ പഞ്ചായത്തിലെ ഉണ്ണിയാൽ എസ്.സി ശ്മശാനത്തിൽ നിർമ്മിച്ച മോഡേൺ ക്രമറ്റോറിയത്തിന്റെ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ നിർവ്വഹിച്ചു. 2150 സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് കെട്ടിടത്തിൽ ഏറ്റവും നൂതന ടെക്നോളജി ഉപയോഗപ്പെടുത്തി ഇലക്ട്രിക്കൽ ആന്റ് ഗ്യാസ് മോഡേൺ ക്രമറ്റോറിയമാണ് നിർമ്മിച്ചിരിക്കുന്നത്.
പ്രദേശവാസികളുടെ അഭിപ്രായം കണക്കിലെടുത്ത് പരിസ്ഥിതി സൗഹൃദമായി ക്രമറ്റോറിയം സ്ഥാപിക്കുന്നതിന് ഏറ്റവും ഉയരത്തിലുള്ള ഇൻസുലേറ്ററാണ് സ്ഥാപിച്ചിരിക്കുന്നത്. ഉണ്യാല്‍ എസ്.സി ശ്മശാനത്തിന് നേരത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് 34 ലക്ഷം വകയിരുത്തി അന്ത്യ കർമ്മങ്ങൾ ചെയ്യുന്നതിനുള്ള കെട്ടിടവും ഓഫീസും ചുറ്റുമതിലും പൂർത്തീകരിച്ചിരുന്നു.
ഉണ്ണിയാൽ എസ്.സി സ്മശാനം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി പരിശ്രമങ്ങൾ നടത്തിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ എ.പി. ഉണ്ണികൃഷ്ണന്റെ നാമധേയത്തിലാണ് ആധുനിക ക്രമറ്റോറിയം സ്ഥാപിച്ചിട്ടുള്ളത്. മോഡേൺ ക്രമറ്റോറിയത്തിന്റെ തുടർ നടപടികൾക്കായി മൂന്നര ലക്ഷം കൂടി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി.കെ.എം. ഷാഫി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം, തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഐ.എ.എസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, വൈസ് പ്രസിഡണ്ട് സജിമോൾ കാവീട്ടിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ഇ.എം ഇഖ്ബാൽ, ആബിദ പുളിക്കൽ, എ. നിയാസി, ശരീഫ് ഹാജി ചാരാത്ത്, ദാസൻ കുന്നുമ്മൽ, സി.പി. മനീഷ്, കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

