തിരൂർ: റോഡ് വികസനത്തിനായി പള്ളി പൊളിച്ചു സ്ഥലം നൽകിയത് മാതൃകാപരമായ നടപടിയെന്ന് മന്ത്രി വി.അബ്ദുറഹി മാൻ. തലക്കടത്തൂർ - പൊന്മുണ്ടം റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഒരു ഭാഗം പൊളിച്ചു നീക്കുന്ന തലക്കടത്തൂർ ടൗൺ പള്ളി സന്ദർശിച്ച ശേഷം സംസാരിക്കു കയായിരുന്നു മന്ത്രി .ആകെ 92 കെട്ടിട ഉടമകളാണ് റോഡ് വികസനത്തിനായി ഒഴിഞ്ഞു നൽകേണ്ടിയിരുന്നത്. ഇതിൽ 88 പേരും സൗജന്യമായി സ്ഥലം നൽകി. ബാക്കിയുള്ളവരും ഉടൻ സ്ഥലം വിട്ടുനൽകു മെന്നാണ് പ്രതീക്ഷ.
തുടക്കത്തിൽ 5 മീറ്റർ ടാറിങ്ങാണ് നടക്കുക പൈപ് സ്ഥാപിച്ച ശേഷംടാറിങ് രണ്ടാംഘട്ടം ആരംഭിക്കും.ഇതിനു പുറമേ പൊന്മുണ്ടം ചെറിയമുണ്ടം പഞ്ചായത്തുകൾക്ക് ഇടയിലൂടെ ബൈപാസ് ഏഴൂർ - കോട്ടിലത്തറ - മീശപ്പടി റോഡ് എന്നിവയും ഉടൻ നിർമി ക്കും .ഇതോടെ തിരൂർ - മലപ്പുറം പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു . താനാളൂർ - തലക്കടത്തൂർ റോഡിന്റെ പണിയും ഉടൻ തുടങ്ങിയേക്കും. താനാളൂർ ചുങ്കത്തു നിന്ന് തലക്കടത്തൂർ വരെയാണ് റോഡ് നിർമിക്കുന്നത്. ഇതിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട് . ഈ പാത വരുന്നതോടെ തലക്കടത്തൂർ പ്രധാന ജംക്ഷനായി മാറും. തിരൂർ പുഴയുടെ അരികിലൂടെയാണ് ഈ റോഡ് തലക്കട ത്തൂരിൽ എത്തുന്നത്. പ്രകൃതി ഭംഗി ആസ്വദിച്ചുള്ള യാത്രയും ഇതു വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷ