തിരൂർ: പയ്യാനങ്ങാടിയിൽ ഇന്ന് വൈകീട്ട് 3 മണിയോടെ ആണ് അപകടം നടന്നത്. തിരൂർ ഭാഗത്ത് നിന്ന് വാരികയായിരുന്ന ഷിഫ്റ്റ് കാർ വിദ്യാർത്ഥിനിയെ ഇടിച്ച ശേഷം ഓട്ടോയിലും ബൈക്കിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഗതത്തിൽ തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരികേറ്റ ബൈക്ക് യാത്രക്കാരനായ തലക്കടത്തൂർ സ്വദേശിയായ 20 വയസുള്ള മേനാത്തിൽ മുഹമ്മദ് അർശാക്ക് നെ ആശുപത്രിയിൽ എത്തിച്ചപ്പോളേക്കും മരണപ്പെട്ടു. ഓട്ടോ ഡ്രൈവറായ കുരുക്കോൾകുന്ന് സ്വദേശി 33 വയസുള്ള അജീഷ് , യാത്രക്കാരൻ 36 വയസുള്ള നിഷാദ് എന്നിവരെ പരിക്കുകളോടെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവറും കൂട്ടുകാരനും മദ്യലഹരിയിൽ ആയിരുന്നു .