തിരൂരങ്ങാടി: ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡൻറ്സ് എക്സലൻസ്  അവാർഡ് ജേതാവ് മേലേവീട്ടിൽ നദയെ  യൂണിറ്റി ഫൗണ്ടേഷൻ തിരൂരങ്ങാടി, റിയാദ് ചാപ്റ്റർ  ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു കുണ്ടൂർ പി.എം.എസ്. ടി. കോളേജിലെ ബി.എ. ഇംഗ്ലീഷ് 2018 – 2021 ബാച്ചിലെ വിദ്യാർത്ഥിനിയായ നദ  മേലെ വീട്ടിൽ ഷുക്കൂർ, ഷാസിയ ദമ്പതികളുടെ മകളാണ്.കേരള സർക്കാരിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസവകുപ്പ്, വിവിധ സർവ്വകലാശാലകൾക്കു കീഴിലുള്ള കോളേജുകളിൽ നിന്ന് ബിരുദ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന

വിദ്യാർത്ഥികൾക്ക് നൽകുന്ന പുരസ്ക്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണു ലഭിച്ചത്. മലപ്പുറം ജില്ലയിലെ 50ൽ പരം സ്വാശ്രയകോളേജുകൾക്കിടയിൽ നിന്നാണ് പി.എം.സ്.ടി. കോളേജിൽ പഠിക്കുന്ന  നദ ഈ നേട്ടം കരസ്ഥക്മാക്കിയത്. പരിപാടിയിൽ യൂണിറ്റി റിയാദ് ചാപ്റ്റർ സെക്രട്ടറി സാദിഖ് ബാബു മനരിക്കൽ,യഹിയ കമാൽ ടി, അബ്ദുറഹീം പൂക്കത്ത് യൂണിറ്റി ഭാരവാഹികളായ അമർ മനരിക്കൽ,മുനീർ കൂർമത്ത്, അബൂബക്കർ സിദ്ധീഖ് എം പി,സമീർ മേലെ വീട്ടിൽ ,സലീൽ ഇല്ലിക്കൽ എന്നിവർ പങ്കെടുത്തു

Previous Post Next Post

Whatsapp news grup