തിരൂർ: വിസ്ഡം എജുക്കേഷന്‍ ഫൌണ്ടേഷല്‍ ഓഫ് ഇന്ത്യ (വെഫി) ക്ക് കീഴില്‍ നടത്തി വരുന്ന എക്‌സലന്‍സി ടെസ്റ്റ് സംഘടിപ്പിച്ചു. പത്താം തരത്തിലും ഹയര്‍സെക്കണ്ടറിയിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്‌സലന്‍സി ടെസ്റ്റ് തിരൂർ ഡിവിഷനിലെ 09 കേന്ദ്രങ്ങളിലായി എക്സാം നടന്നു .
സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന എക്‌സലന്‍സി ടെസ്റ്റില്‍ നേരത്തെ അപേക്ഷിച്ച 600 ൽ അധികം വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. ഡിവിഷൻ ഉദ്ഘാടനം ആലത്തിയൂർ എം ഇ ടി സ്കൂളിൽ വെച്ച് നടന്നു.എസ് എസ് എഫ് തിരൂർ ഡിവിഷൻ പ്രസിഡന്റ് ശുകൂർ സഅദി അധ്യക്ഷതയിൽ തിരൂർ സബ് ജില്ലാ AEO സൈനുദീൻ വി ഉദ്ഘാടനം നിർവഹിച്ചു. ഓറിയന്റേഷൻ പ്രോഗ്രാമിൽ ഹുസൈൻ സർ എറണാകുളം സംസാരിച്ചു.