പൊന്നാനി: സംസ്ഥാനത്തുടനീളം നടക്കുന്ന ഭക്ഷ്യസുരക്ഷ പരിശോധനയുടെ ഭാഗമായി പൊന്നാനിയില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 40 കിലോയോളം പഴകിയ മത്സ്യം പിടികൂടി.  നഗരത്തിലെ ഇറച്ചി കടകളിലും മത്സ്യ വില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തി 12 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 40 കിലോയോളം പഴകിയ മത്സ്യങ്ങള്‍ പിടികൂടി. പൊന്നാനി ബസ് സ്റ്റാന്‍ഡ് മുതല്‍ പുതുപൊന്നാനി വരെയുള്ള ഭാഗങ്ങളിലാണ് പരിശോധന നടന്നത്.
പഴകിയ മത്സ്യം വില്‍പ്പന നടത്തിയവര്‍ക്കെതിരെ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി കടകള്‍ക്കെതിരെയും നോട്ടീസ് നല്‍കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ഏഴ് ദിവസത്തിനകം ലൈസന്‍സ് എടുക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്വാമിനാഥന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് ഹുസൈന്‍, പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post Next Post

Whatsapp news grup