താനൂർ: കർഷക സമരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് പാലിക്കണമെന്നും  കർഷക വഞ്ചനക്കെതിരെ വിലക്കയറ്റത്തിനെതിരെ താനൂർ മണ്ഡലം അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ വൈലത്തൂർ ആദൃശ്ശേരി പോസ്റ്റ് ഓഫീസിനു മുന്നിൽ കർഷകധർണ്ണ സംഘടിപ്പിച്ചു.

സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇരുമ്പൻ സെയ്തലവി കർഷക ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദേവദാസ് തറാൽ അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ കമ്മിറ്റി അംഗം എ പി സുബ്രഹ്മണ്യൻ മണ്ഡലം കമ്മിറ്റി അംഗങ്ങളായ എറഞ്ചേരി ഉണ്ണി, പി എസ് സഹദേവൻ, പി വി കൃഷ്ണൻ, ടി ആഷിഖ്, കെ രാജീവ്, എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം വി എസ് സനുജ എ ഐ വൈ എഫ് ഐ മണ്ഡലം സെക്രട്ടറി വി എസ് രാഹുൽ മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ഖാലിദ് പുതിയകടപ്പുറം, എ പി ഹരിദാസൻ എന്നിവർ അഭിവാദ്യം ചെയ്തു.

പി വി ഉണ്ണികൃഷ്ണൻ ഒഴുർ , ശങ്കരനാരായണൻ എന്ന കുട്ടൻ കാവപ്പുര, കെ എം ഷുക്കൂർ ആദൃശ്ശേരി, ബിജു സി, സൗഭാഗ്യൻ പുളിക്കപാട്ട് റമീസ് തങ്ങൾ എന്നിവർ നേതൃത്വം നൽകി. പ്രജീഷ് കുമാർ ചെറുകാവിൽ പൊന്മുണ്ടം സ്വാഗതവും മൂസക്കുട്ടി ഹാജി ചെറിയമുണ്ടം നന്ദിയും പറഞ്ഞു.

Previous Post Next Post

Whatsapp news grup