സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ കാറില്‍ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായി. ഇവരില്‍ നിന്നും 90 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. നിലവില്‍ ഇത്രയും അളവ് എം.ഡി.എം.എക്ക് വിപണിയില്‍ ഏഴ് ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു. മലപ്പുറം സ്വദേശികളായ ദാനിഷ് (26), ഫവാസ് (26), അഹമ്മദ് ഫായിസ് (26), സെയ്‌നുല്‍ ആബിദ് എന്നിവരാണ് പിടിയിലായത്.

മുത്തങ്ങ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍ നിഗീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര്‍ ബാബുരാജ്, സുരേഷ് വെങ്ങാലി, സി.ഇ.ഒമാരായ അനുപ്, സജീവന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘം വ്യാപകമാകുകയാണ്. ഇതര ജില്ലകളിലെ നിരവധി പേരാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് പോലീസിന്റെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും പിടിയിലായത്.


Previous Post Next Post

Whatsapp news grup