താനൂർ: വാഹന കച്ചവടത്തിനായി ഡൽഹിയിൽ പോയ താനൂർ ഒഴൂർ സ്വദേശിയായ യുവാവ് നാട്ടിലേക്കുള്ള യാത്രക്കിടെ കാറിൽ മരണപ്പെട്ടു. ഒഴൂർ തലക്കട്ടൂർ ഊരോത്തിയിൽ അബ്ദുൽ നസീർ(43) ആണ് മരണപ്പെട്ടത്.
പ്രദേശവാസികളും സുഹൃത്തുക്കളുമായ ഫാസിൽ, സക്കീർ, ഷറഫുദ്ധീൻ എന്നിവർക്കൊപ്പം കഴിഞ്ഞ വ്യാഴാഴ്ചയാണ് നസീർ ഡൽഹിയിലേക്ക് പോയത്. വിമാനത്തിലായിരുന്നു. ഡൽഹിയിലേക്കുള്ള യാത്ര. കച്ചവടമാക്കിയ വാഹനത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
മധ്യപ്രദേശിലെ ഔറങ്കാബാദ് അംബേദ്കർ നഗറിലെത്തിയപ്പോൾ കാറിൽ നിന്ന്ഹൃദയാഘാതമുണ്ടാകുകയുംആശുപത്രിയിലേക്ക് എത്തിക്കും മുമ്പേ മരണപ്പെടുകയുമായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിട്ടുള്ള വിവരം.
വർഷങ്ങളായി വാഹന കച്ചവടക്കാരനാണ് അബ്ദുൽനസീർ. ഡൽഹിയിൽ നിന്ന് വാഹനങ്ങൾ വാങ്ങി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുക പതിവാണ്. അത്തരം കച്ചവടത്തിനായി പോയതായിരുന്നു.
പരേതനായ മൊയ്തുവാണ് പിതാവ്. മാതാവ്: സൈനബ. ഭാര്യ: സുഹറ. മക്കൾ: നിഹാൽ, ഫിസ, റിസ. ഇന്ന് രാത്രി എട്ട് മണിയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം തലക്കട്ടൂർ ജുമാ മസ്ജിദിൽ ഖബറടക്കും.