തമിഴ്നാട്ടിൽ സേലത്ത് ട്രയിനിൽനിന്നും വീണ് തിരൂർ സ്വദേശി മരണപ്പെട്ടു. തിരൂർ പറവണ്ണ, ഓതുനോടത്തു ഷാഫിആണ് മരണപ്പെട്ടത്. ഇൻകോസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം സേലം GH ഹോസ്പിറ്റലിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെയോടെ ആണ് അപകടം എന്നാണ് അറിവായത്. തെലങ്കാനയിലെ മദനപ്പിള്ളിയിലെ ജോലി സ്ഥലത്തു നിന്നും നാട്ടിലേക്കുള്ള യാത്രയിൽ സേലത്തിന് അടുത്ത് വച്ച് ട്രെയിനിൽ നിന്നും വീണ് മരണം സംഭവിക്കുകയായിരുന്നു.
ധർമപുരി -സേലം റൂട്ടിൽ സേലത്തിന് സമീപം ഫോറെസ്റ്റ് ഏരിയയിൽ ആണ് അപകടം