പൊന്നാനി : പൊന്നാനി കര്‍മ്മ റോഡിനോട് സമീപം ചമ്രവട്ടം കടവില്‍ കാർ പുഴയിലേക്ക് മറിഞ്ഞു. ഒരാള്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
തിരൂർ വാണിയന്നൂർ സ്വദേശി മേടപ്പറമ്പിൽ അബ്ദുൾ നാസർ മകൻ മുഹമ്മദ് ഹാരിസ് (21) ആണ് മരണപ്പെട്ടത് കാറില നാലുപേരാണ് ഉണ്ടായിരുന്നത് ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അപകടം നടന്നത്. വേഗത്തില്‍ വന്ന കാര്‍ റോഡരികിലെ പെട്ടികടയില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു.