തിരൂർ: നടുവിലങ്ങാടി കാക്കടവിൽ ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം, മോട്ടോർ ഉൾപ്പെടെയാണ് താഴ്ന്നത്. തിരൂർ നടുവിലങ്ങാടി സ്വദേശി കക്കാട്ട് ഹംസയുടെ വീടിനോട് ചേർന്ന ഉപയേ ഗത്തിലുള്ള കിണറാണ് ശക്തമായ മഴയിൽ ഇടിഞ്ഞ് താഴ്ന്നത്. കിണറ്റിന് അരികിൽ സ്ഥാപിച്ച മോട്ടോറും മണ്ണിനടിയിലായി.
ബുധനാഴ്ച്ച പുലർച്ചെയോടെയാണ് സംഭവം , ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ നോക്കിയപ്പേഴാണ് കിണർ താഴ്ന്നത് കണ്ട് വില്ലേജ് അധികൃതരും നഗരസഭ കൗൺസിലർ കെ. അബുബകറും സ്ഥലം സന്ദർശിച്ചു. അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.