തിരൂർ: അന്തഃസംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ കേരളത്തിലെ മുഖ്യ ഇടനിലക്കാരായ രണ്ടുപേർ തിരൂരിൽ അറസ്റ്റിലായി. കാറിൽ കടത്തുന്നതിനിടെ തിരൂർ ടൗണിൽ വെച്ചാണ് ഇവർ പിടിയിലായത്. പറവണ്ണ പള്ളാത്ത് അഹമ്മദ് (30) വേങ്ങര പൂച്ചേങ്ങൽ അബൂബക്കർ (26) എന്നിവരാണ് 190 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായത്.
എം.ഡി.എം.എ. ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഉപകരണങ്ങളും കണ്ടെടുത്തു. ആറുലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത എം.ഡി.എം.എ. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡി.വൈ.എസ്.പി. വി.വി.ബെന്നിയുടെ നേതൃത്വത്തിൽ സി.ഐ എം.ജെ.ജിജോയും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടിച്ചത്.
എസ്.ഐ. മാരായ സജേഷ്, സി ജോസ്, വിപിൻ, പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, പ്രതീഷ് കുമാർ, സീനിയർ സി.പി.ഒ രാജേഷ്, ജയപ്രകാശ്, സി.പി.ഒ. മാരായ ധനീഷ്കുമാർ, അരുൺ, ആന്റണി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.