കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍വെച്ച് താനാളൂര്‍ ഗ്രാമപ്പഞ്ചായത്തംഗത്തെ പീഡിപ്പിച്ച കേസില്‍ താനാളൂരിലെ പ്രാദേശിക സി.പി.എം. നേതാവ് തയ്യില്‍പറമ്പില്‍ പ്രമിത്ത് (32) അറസ്റ്റില്‍.
സെപ്റ്റംബര്‍ 12-ന് വനിതാപഞ്ചായത്തംഗം നല്‍കിയ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞദിവസമായിരുന്നു അറസ്റ്റ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ച കോടതി പ്രതിയെ റിമാന്‍ഡ്‌ചെയ്തു.