കല്പകഞ്ചേരി: ചെട്ടിയാംകിണറില്‍ യുവതിയെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ചെട്ടിയാംകിണര്‍ നാവുംകുന്നത്ത് മുഹമ്മദ് റാഷിദലി(35)യാണ് അറസ്റ്റിലായത്. യുവതിയുടെ വാട്സാപ്പ് സന്ദേശം പ്രധാന തെളിവായി സ്വീകരിച്ചാണ് കേസെടുത്തത്.
ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി താനൂര്‍ ഡിവൈ.എസ്.പി. മൂസ്സ വള്ളിക്കാടനാണ് ഇയാളെ അറസ്റ്റുചെയ്തത്. റാഷിദലിയുടെ ഭാര്യ സഫ്വ (27), മക്കളായ നാലുവയസ്സുകാരി മര്‍സീഹ, ഒരുവയസ്സുകാരി മറിയം എന്നിവരെ വ്യാഴാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.മക്കളെ ഷാളുപയോഗിച്ച് കൊന്ന ശേഷം സഫ്വ തൂങ്ങിമരിച്ചതാണെന്നാണ് നിഗമനം. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു