തിരൂർ: ശക്തമായ കാറ്റിൽ പറവണ്ണയിൽ വീട് തകർന്നുവീണു. തിങ്കളാഴ്‌ച പുലർച്ചെ മൂന്നുമണിയോടെയുണ്ടായ കാറ്റിലാണ് വീട് തകർന്നത്. ഭയാനകമായ ശബ്ദംകേട്ട് വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ വൻദുരന്തമാണ് ഒഴിവായത്. വെട്ടം പഞ്ചായത്തിലെ ഇരുപതാംവാർഡ് പറവണ്ണ പുത്തങ്ങാടിയിലെ കമ്മുട്ടകത്ത് മുജീബിന്റെ വീടാണ് തകർന്നത്.


ഓടുകൊണ്ട് നിർമിച്ച മേൽക്കൂര അപകടത്തിൽ പൂർണമായി തകർന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വെട്ടം വില്ലേജ് ഓഫീസർ സംഭവസ്ഥലം സന്ദർശിച്ചു. വീട് തകർന്നതോടെ സമീപത്തെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് ഇവർ.


മത്സ്യത്തൊഴിലാളിയായ മുജീബ് രണ്ടുവർഷം മുൻപാണ് വീട് നിർമിച്ചത്. ഭാര്യയും ആറു മക്കളുമടങ്ങുന്നതാണ് മുജീബിന്റെ കുടുംബം.

Previous Post Next Post

Whatsapp news grup