തിരൂർ: വെട്ടത്ത് അഞ്ചുപേർക്ക് കുറുക്കന്റെ കടിയേറ്റു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം വെട്ടത്തുകാവിന് സമീപമാണ് സംഭവം. കുറുക്കന്റെ കടിയേറ്റ് പരിക്കേറ്റ വെട്ടം സ്വദേശികളായ അഞ്ചുപേരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുഷ്പ (48), ധർമൻ (50), നാരായണൻ (65), കദീജ (61), ജുമൈല (34) എന്നിവർക്കാണ് പരിക്കേറ്റത്. ധർമന് കാലിനും മറ്റുള്ളവർക്ക് കൈയ്ക്കുമാണ് പരിക്കേറ്റത്.
വെട്ടത്തും പരിസരപ്രദേശങ്ങളിലും കുറുക്കന്റെ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.