താനൂർ: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതിയെ കാമുകന്‍ കൊന്നു. സംഭവത്തെ തുടര്‍ന്ന് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിനി സൗജത്തിനെ കൊലപ്പെടുത്തിയ കേസിലാണ് കാമുകന്‍ ബഷീര്‍ അറസ്റ്റിലായത്. ഇരുവരും ചേര്‍ന്നാണ് സൗജിത്തിന്റെ ഭര്‍ത്താവ് സവാദിനെ കൊലപ്പെടുത്തിയത്.
2018 ലാണ് ഒന്നിച്ച് ജീവിക്കാന്‍ വേണ്ടി ഇരുവരും ചേര്‍ന്ന് സൗജത്തിന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഗള്‍ഫില്‍ നിന്ന് രണ്ട് ദിവസത്തെ ലീവിന് എത്തിയ കാമുകന്‍ സൗജത്തുമായി ഗൂഢാലോചന നടത്തിയ ശേഷം സവാദിനെ കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന സവാദിനെ കമ്ബ് കൊണ്ട് തലയ്‌ക്കടിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സൗജത്ത് കുറ്റം സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ 29-നാണ് സൗജത്തിനെ കഴുത്തില്‍ ഷാള്‍ മുറുക്കി മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗജത്തിനെ കൊലപ്പെടുത്തിയ ശേഷം ബഷീര്‍ ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ബഷീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പുളിക്കലിലെ ക്വാർട്ടേഴ്സിൽ സൗജത്തിനെ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം ബഷീർ കോട്ടയ്ക്കലിലെത്തി വിഷം കഴിച്ചുവെന്നാണു പൊലീസ് കണ്ടെത്തൽ. 2018ലാണ് താനൂർ സ്വദേശി സവാദിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സൗജത്തും ബഷീറും താനൂർ പൊലീസിന്റെ പിടിയിലാകുന്നത്. ഇരുവർക്കും ഒരുമിച്ചു ജീവിക്കാനാണ് മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയത്.
ഗൾഫിൽ നിന്നു 2 ദിവസത്തേക്ക് അവധിക്കെത്തി സൗജത്തുമായി ചേർന്ന് സവാദിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇരുവരും വിവിധയിടങ്ങളിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. അതിനിടെയാണ് സൗജത്തിന്റെ മരണം. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുമെന്നു പൊലീസ് പറഞ്ഞു. കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി, സിഐ കെ.എൻ.മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം
