തിരൂര്‍: തിരൂരില്‍ മംഗലത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് യുവതി പുറത്തേക്കെടുത്ത് ചാടി പരിക്കേറ്റ യുവതി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെ എന്‍.ഒ.സി പടി പള്ളിക്ക് സമീപമാണ് സംഭവം. മംഗലം എന്‍.ഒ.സി പടിയില്‍ വെച്ചാണ് പുറത്തൂര്‍ സ്വദേശിനിയായ ഇരുപത്കാരിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടിയത്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക വിവരം.
പുറത്തൂരില്‍ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ വെച്ചായിരുന്നു സംഭവം. ഡ്രൈവറുടെ സീറ്റിന് എതിര്‍വശത്ത് ഇരുന്നിരുന്ന യുവതി പൊടുന്നനെ എഴുന്നേറ്റ് വാതിലിന് അടുത്തെത്തി പുറത്തേക്ക് ചാടുകയായിരുന്നു. ഡോര്‍ അടക്കാതിരുന്നതിനാലാണ് യുവതിക്ക് പുറത്തേക്ക് ചാടാനായത്.
ബസിന് വേഗത ഇല്ലാതിരുന്നതിനാലാണ് യുവതി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. വീണത് മണലിലേക്കായതും തുണയായി. ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ പരിക്ക് ഗുരുതരമല്ല. ആത്മഹത്യാശ്രമത്തിന് ഇടായ കാരണങ്ങള്‍ വ്യക്തമായിട്ടില്ല. യുവതി പുറത്തൂരില്‍ നിന്നാണ് ബസില്‍ കയറിയതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. യാത്രയിലുടനീളം ഇവര്‍ അസ്വസ്ഥതയോടെ പെരുമാറിയിരുന്നതായി സഹയാത്രക്കാര്‍ പറയുന്നു.
