തിരൂര്‍: തലക്കാട് തലൂക്കരയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന് തീവെച്ച ഗൃഹനാഥന്‍ അറസ്റ്റില്‍. മാങ്ങാട്ടിരി സ്വദേശി മണ്ണത്ത് അപ്പു(78) വിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട്ടിരി സ്വദേശിയായ ഇയാള്‍ മകനും മരുമകളുമായി സ്വത്തു തര്‍ക്കത്തിലായിരുന്നു.


കഴിഞ്ഞദിവസം രാവിലെ പെട്രോള്‍ കാനുമായി വന്ന് ബെഡ്‌റൂമിലും മറ്റും പെട്രോള്‍ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. വീട്ടില്‍ അസുഖം മൂലം കിടപ്പിലായിരുന്ന മരുമകള്‍ തീയും പുകയും കണ്ട് പെട്ടെന്ന് പുറത്തേക്ക് ഓടിയതിനാല്‍ കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.


വിവരമറിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. വീടിന് ഒരു ലക്ഷം രൂപയോളം നാശനഷ്ടം സംഭവിച്ചിട്ടുള്ളതായി വീട്ടുകാര്‍ പറഞ്ഞു. ഭര്‍തൃപിതാവില്‍ നിന്നും സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് നിരന്തരം ഉപദ്രവം ഉണ്ടാകാറുള്ളതായി യുവതി പറഞ്ഞു.


Previous Post Next Post

Whatsapp news grup