മക്ക: ഉംറ നിർവഹിക്കാനെത്തിയ തിരൂർ സ്വദേശി മക്കയിൽ നിര്യാതനായി. തിരൂർ തെക്കൻ കുറ്റൂർ സ്വദേശി അശ്റഫ് പുളിക്കൽ (53) മക്കയിൽ വെച്ച് മരണപ്പെട്ടത്. ഡിസംബർ 17 ന് ഉംറ നിർവഹിക്കാൻ കുടുംബത്തോടൊപ്പം യാത്ര പുറപ്പെട്ടതായിരുന്നു.
ഉംറ നിർവ്വഹിച്ച് നാട്ടിലേക്ക് വെള്ളിയാഴ്ച മടങ്ങാനിരിക്കെ ശാരീരികാസ്വസ്ഥ്യം കാരണം കിംങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. മൃതദേഹം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി.
തെക്കൻ കുറ്റൂർ ശാഖ മുസ്ലീം ലീഗ് ഭാരവാഹിയായും ,KMCC പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായും പ്രവർത്തിച്ചിരുന്നു. തഫ്സീല, സജില, നസീഹ് മോൻ മക്കളും , ഷാഫി ഇരിങ്ങാവൂർ, ഇബ്രാഹീം കുട്ടി എ പി എം മരുമക്കളുമാണ്.