തിരൂർ: തിരൂർ -താനൂർ റോഡിലെ നടുവിലങ്ങാടി വളവിൽ കാർ രണ്ടു ബൈക്കുകളിലിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് 3.30-ഓടെയാണ് അപകടം. തിരൂരിൽനിന്ന് താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്.
തലയ്ക്കും കാലിനും പരിക്കേറ്റ നടുവിലങ്ങാടി സ്വദേശി സൈഫുവിനെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിലും മറ്റൊരു ബൈക്ക് യാത്രക്കാരനായ തിരൂർ ജൂനിയർ ചേംബർ ഇന്റർനാഷണൽ മുൻ പ്രസിഡന്റ് പി. സാജിദിനെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Cctv ദൃശ്യം