തിരൂരങ്ങാടി: ചേളാരി - ചെട്ടിപ്പടി റോഡിൽ ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചേളാരി ചെനക്കലങ്ങാടി തോണിപ്പാടം സ്വദേശി മലയിൽ മുഹമ്മദ് ശരീഫ് (57) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ന് ആണ് അപകടം.
ചെട്ടിപടി ഭാഗത്തേക്ക് പോകുന്ന ലോറിയിൽ തട്ടി സ്കൂട്ടർ യാത്രക്കാരൻ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. ലോറിക്കടിയിൽ പെട്ട ശരീഫിന്റെ ദേഹത്ത് കൂടി ചക്രം കയറിയിറങ്ങി തൽക്ഷണം മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(Cctv ദൃശ്യം)