തിരൂര്‍: തിരൂര്‍ വെട്ടം സ്വദേശിയായ വിദ്യാര്‍ത്ഥി കര്‍ണാടകയിലെ കാര്‍വാറിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. വേമണ്ണ സ്വദേശി പുരുഷോത്തമന്‍ തെക്കെപ്പാട്ടിന്റെ മകന്‍ നിപുണ്‍.പി. തെക്കേപ്പാട്ട് (27) ആണ് മരിച്ചത്.
ചെന്നൈ SRM യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥിയായിരുന്നു നിപുണ്‍. പിതാവ് പുരുഷോത്തമന്‍ വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ മുന്‍ ജില്ലാ സെക്രട്ടറിയും, തിരൂര്‍ അക്ഷര കോളേജ് പ്രിന്‍സിപ്പലുമാണ്. മാതാവ്.നളിനി .സഹോദരി നിത. സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ വീട്ടുവളപ്പില്‍ വെച്ച് നടക്കും.