കരിപ്പൂർ: വൃത്തിഹീനമായ വലിയ തോട്ടിലെ വെള്ളം കൊണ്ട് ചായയും ശീതള പാനീയവും നൽകുന്ന കച്ചവടക്കാരനെ കയ്യോടെ പിടികൂടി. കരിപ്പൂർ വിമാനത്താവള റോഡ് അരികിൽ പ്രവർത്തിക്കുന്ന ചായക്കടയിലാണ് തോട്ടിലെ വെള്ളം ഉപയോഗിക്കുന്നതായി ശ്രദ്ദയിൽ പെട്ടത്.

നഗരസഭക്ക് കീഴിലുള്ള റോഡുകളുടെ സർവ്വേ നടത്തിപ്പിനായാണ് പരിസരത്ത് വാർഡ് കൗൺസിലർ എത്തിയത്. വലിയ തോട് തുടങ്ങുന്ന ഭാഗത്താണ് കൗൺസിലറുടെ വാർഡ് തുടങ്ങുന്നത്. റോഡ് സർവ്വെ ഉദ്യോഗസ്ഥനെ കാത്ത് നിൽക്കുന്നതിനിടയിലാണ് തോട്ടിൽ നിന്ന് വെള്ളം മുക്കി കടയിലേക്ക് കൊണ്ടു പോകുന്നതായി കണ്ടത്.

നിരവധി തവണ ഇതാവർത്തിക്കുന്നത് കണ്ടതോടെയാണ് കൗൺസിലർ കടയിലെത്തിയത്. തുടർന്ന് പരിശോധിക്കുകയായിരുന്നു. കടയിൽ ടാങ്കിൽ നിറച്ച ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് കച്ചവടക്കാരൻ. എന്നാൽ പരിശോധനയിൽ ടാങ്കിൽ വെള്ളമുണ്ടായിരുന്നില്ല. തോട്ടിലെ വെള്ളമാണ് ചായക്കും ശീതള പാനീയത്തിനും ഉപയോഗിക്കുന്നത് ബോധ്യമായതോടെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ച് നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.


വൃത്തി ഹീനമായ രീതിയിൽ കച്ചവടം നടത്തിയതിനെതിരേ ആരോഗ്യ വകുപ്പ് കച്ചവടക്കാരന് നോട്ടീസ് നൽകി. വിമനാത്താവള റോഡ് അരികിൽ പ്രവർത്തിക്കുന്ന കടകൾക്കെതിരേ നേരത്തേയും നിരവധി പരാതികൾ ഉയർന്നിരുന്നു. കടകളിൽ നിരോധിത പാൻമസാലകളും ലഹരിയും വിൽപ്പന നടക്കുന്നതായും നാട്ടുകാർ പറയുന്നു. പൊലിസ് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Previous Post Next Post

Whatsapp news grup